കൊയിലാണ്ടി: ട്രെയിൻ ഇടിച്ച് മധ്യവയസ്ക മരിച്ചു. കൊയിലാണ്ടി ബീച്ചിൽ കമ്പികൈ പറമ്പിൽ റീത്ത (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.
കൊയിലാണ്ടി ഫിഷറീസ് ഓഫീസിൽ പോയി തിരിച്ച് വരുന്പോൾ ഗരീബ് രഥ് ലോകമാന്യതിലക് ട്രെയിൻ ഇടിക്കുകയായിരുന്നു. ഭർത്താവ് പരേതനായ ലക്ഷ്മണൻ. മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്തൻ, ദിൽന. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.