ബ​ഷീ​ർ ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, July 6, 2024 5:00 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ്ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബേ​പ്പൂ​ർ സു​ൽ​ത്താ​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പു​തി​യ കാ​ല​ത്ത് ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ ബ​ഷീ​റി​നെ കാ​ണാ​നെ​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ക​വി​ത​യും പു​സ്ത​ക പ​രി​ച​യ​വും സം​ഘ​ടി​പ്പി​ച്ചു.

തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം ഗ​വ. യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക ഷെ​റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ജി​വാ​ഷ് നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം, ബ​ഷീ​ർ കൃ​തി​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, സു​ൽ​ത്താ​ന്‍റെ ചാ​യ​ക്ക​ട- ദൃ​ശ്യാ​വി​ഷ്കാ​രം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ദി​നാ​ച​ര​ണ​ത്തി​ന് മാ​റ്റു​കൂ​ട്ടി.