കൂ​രാ​ച്ചു​ണ്ടി​ൽ സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ൽ
Wednesday, May 8, 2024 5:42 AM IST
കൂ​രാ​ച്ചു​ണ്ട്: കൊ​ടും​ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ ക​ല്ലാ​നോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ൽ സ​ജ്ജ​മാ​ക്കി. സം​ഭാ​രം, ത​ണ്ണി​മ​ത്ത​ൻ, നാ​ര​ങ്ങാ വെ​ള്ളം തു​ട​ങ്ങി​യ​വ​യാ​ണ് ത​ണ്ണീ​ർ പ​ന്ത​ലി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ താ​ന്നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡൊ​മി​നി​ക് വെ​ട്ടി​ക്കാ​ട്ട്, സ്റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ, ഫൗ​സി​യ ഷു​ക്കൂ​ർ, ഷാ​ജ​ൻ ക​ടു​ക​ൻ​മാ​ക്ക​ൽ, റോ​ഷ്നി സ​ജി, മോ​ളി ചാ​ക്കോ, സെ​ക്ര​ട്ട​റി ട്വി​ങ്കി​ൾ കെ. ​ചാ​ണ്ടി, മാ​നേ​ജ​ർ നി​ക്സ​ണ്‍ പ​റ​പ്പ​ള്ളി, ജെ​സി ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.