കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ S24x7 ഫെസിലിറ്റീസ് മാനേജ്മെന്റിന്റെ 24 ഓഫീസുകൾ (19 സോണൽ ഓഫീസുകളും, അഞ്ച് റീജണൽ ഓഫീസുകളും) ഇന്ത്യയിലുടനീളം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വർച്വൽ മീറ്റിംഗിലൂടെ പുനരാരംഭിച്ചു.
S24x7 ഫെസിലിറ്റീസ് മാനേജ്മെന്റിന് കോഴിക്കോട്, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മംഗലാപുരം, മധുരൈ, നാഗർകോവിൽ, വിജയവാഡ, വിശാഖപട്ടണം, ഹാസൻ, ഹുബ്ലി, കണ്ണൂർ, പെരിന്തൽമണ്ണ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കോട്ടയം, എന്നിങ്ങനെ ഇന്ത്യയിലുടനീളം 19 സോണൽ ഓഫീസുകളും,
കേരള നോർത്ത് -കാലിക്കട്ട്, കേരള സൗത്ത് -തിരുവനന്തപുരം, കർണാടക-ബംഗളൂരു, തമിഴ്നാട്-ചെന്നൈ, എപി ആൻഡ് തെലങ്കാന-ഹൈദരാബാദ് എന്നിങ്ങനെ ഇന്ത്യയിലുടനീളം അഞ്ച് റീജണൽ ഓഫീസുകളുമാണുള്ളത്.
ഇത് കൂടാതെ മറ്റു സ്ഥലങ്ങളായ ഡൽഹി, കൊൽക്കത്ത, ഒറീസ, ബിഹാർ എന്നീ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. S24x7 ഇന്റർനാഷണൽ ഓപ്പറേഷൻസ് ബിസിനസ് ഹെഡ് ഹാഫിസ് ചെമ്മിക്കാട് അധ്യക്ഷത വഹിച്ചു.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ്, ചീഫ് ഫിനാൻസ് ഓഫീസർ നന്ദകുമാർ, S24x7 ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് ദീപു നായർ എന്നിവർ പ്രസംഗിച്ചു.