റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോം ശു​ചീ​ക​രി​ച്ചു
Tuesday, May 14, 2024 6:52 AM IST
പ​ട്ടി​ക്കാ​ട്: വൃ​ത്തി​ഹീ​ന​മാ​യ പ​ട്ടി​ക്കാ​ട് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ് ഫോ​മും പ​രി​സ​ര​വും ജി​ല്ലാ ട്രോ​മ കെ​യ​ര്‍ മേ​ലാ​റ്റൂ​ര്‍ യു​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ ലീ​ഡ​ര്‍ ശ​രീ​ഫ് വെ​ള്ളി​യ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചു.

യൂ​ണി​റ്റി​ലെ 20 പേ​ര്‍ പ​ങ്കെ​ടു​ത്തു. റെ​യി​ല്‍​വേ​യി​ലെ വി​വി​ധ ശു​ചീ​ക​ര​ണ. സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ മേ​ലാ​റ്റൂ​ര്‍ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റി​ന് പി​ആ​ര്‍​എ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സി. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, എ. ​മോ​ഹ​ന കൃ​ഷ്ണ​ന്‍ പ​ട്ടി​ക്കാ​ട്, സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള സ​ലീം ചു​ങ്ക​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സ്നേ​ഹോ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് നെ​ന്‍​മി​നി, സെ​ക്ര​ട്ട​റി ജ​ലീ​ല്‍ വെ​ട്ട​ത്തൂ​ര്‍ എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.