രക്‌തം കുറഞ്ഞാൽ ആർത്തവം കുറയുമോ?
രക്‌തം കുറഞ്ഞാൽ ആർത്തവം കുറയുമോ?
? ഞാൻ 22 വയസുള്ള യുവതിയാണ്. എനിക്ക് കൃത്യമായി ആർത്തവം ഉണ്ടാകാറില്ല. ഒന്നോ രണ്ടോ മാസം ഇടവിട്ടാണ് ആർത്തവം ഉണ്ടാകുന്നത്. രക്‌തം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഒരു ഡോക്ടർ പറഞ്ഞു. അവർ നിർദേശിച്ച മരുന്നുകൾ വാങ്ങി കഴിച്ചു. അതുകൊണ്ടു പ്രയോജനമുണ്ടായില്ല. അതുപോലെതന്നെ ആർത്തവം ആകുന്നതിനുമുമ്പ് തന്നെ സ്തനങ്ങളിൽ നല്ല വേദന അനുഭവപ്പെടും. ഇക്കാരണത്താൽ ഞാൻ വളരെയധികം വിഷമത്തിലാണ്. എന്തു ചെയ്യണം. വ്യക്‌തമാക്കിത്തരാമോ?

= നിങ്ങൾ വീണ്ടും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധിപ്പിക്കണം. രക്‌തം ഇല്ലാത്തതുകൊണ്ടാണ് ആർത്തവം വരാത്തതെന്നു ഡോക്ടർ പറഞ്ഞിരിക്കാനിടയില്ല. സ്കാനിംഗ് നടത്തണം. നിങ്ങളുടെ പ്രശ്നം ഹോർമോണിന്റെ അസന്തുലിതാവസ്‌ഥ ആണ്. അതു മരുന്നുകൾ ഉപയോഗിച്ചു പരിഹരിക്കാൻ കഴിയും. സ്തനങ്ങളിലെ വേദനയും ചിലപ്പോൾ ഹോർമോണുകൾ കാരണമാകാം. നിരുപദ്രവമായ അവസ്‌ഥയാണിത്. അതേപ്പറ്റി വിഷമിക്കാനില്ല.