വിറ്റാമിന്‍ ബി, ഫൈബര്‍, നിരവധി ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ കിഡ്നി ബീന്‍സ് വൃക്ക വൃത്തിയാക്കാനും മൂത്രനാളിയിലെ പ്രവര്‍ത്തനം സജീവമാക്കാനും ഉപകാരപ്രദമാണ്.
നാരങ്ങ നീര് അസിഡിറ്റി ഉള്ളതും മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് വര്‍ധിപ്പിക്കുന്നതുമാണ്. വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തെ ഇത് നിരുത്സാഹപ്പെടുത്തുന്നു. നാരങ്ങ നീര് രക്തം ശുദ്ധീകരിക്കാനും മാലിന്യങ്ങള്‍, വിഷവസ്തുക്കള്‍ എന്നിവ പുറന്തള്ളാനും സഹായിക്കും.
നാരങ്ങ നീര് ഒലിവ് ഓയിലുമായി സംയോജിപ്പിച്ച് കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ സുഗമമായി കടന്നുപോകുന്നതിനു കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
തുളസി, ഈന്തപ്പഴം തുളസി ഒരു ഫലപ്രദമായ ഡൈയൂററ്റിക് ആണ്. ഇത് വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുകയും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തുളസി രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അതുപോലെ ഈന്തപ്പഴം 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വിത്തുകള്‍ നീക്കം ചെയ്ത ശേഷം കഴിക്കുമ്പോള്‍, വൃക്കയിലെ കല്ലുകള്‍ക്ക് ശമനമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ഈന്തപ്പഴത്തിലെ മഗ്നീഷ്യം വൃക്കകളെ ശുദ്ധീകരിക്കാന്‍ സഹായകമാണ്.
ബ്ലൂബെറി മുതല്‍ ചെറി വരെ ക്രാന്‍ബെറി, ബ്ലൂബെറി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, വെള്ളരിക്ക നീര്, ചെറി തുടങ്ങിവയും വൃക്ക ശുദ്ധീകരണത്തിന് ഫലപ്രദമായ ആഹാരങ്ങളാണ്. തൈര്, മോര് എന്നിവയും വൃക്ക സംരക്ഷണത്തിനു സഹായിക്കുന്നവയാണ്.
ബാര്‍ലി, റാഗി തുടങ്ങിയ ധാന്യങ്ങളും വൃക്കകള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ റാഗി കഴിക്കുന്നത് ഗുണകരമാണ്.
പച്ച ഇലക്കറികള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനു സഹായകമാണ്. വൃക്കരോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ പൊട്ടാസ്യം ഇലക്കറികളിലൂടെ ലഭ്യമാകും. മാത്രമല്ല, വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ എളുപ്പത്തില്‍ അലിഞ്ഞുപോകാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, ബ്രൊക്കോളി തുടങ്ങിയവും വൃക്കകളുടെ ആരോഗ്യത്തിനു ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.