തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ വി​ജ​യ​ത്തി​നാ​യു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ​പ​രി​പാ​ല​നം പ​ല​പ്പോ​ഴും മ​റ​ന്നു​പോ​കു​ന്ന ഒ​ന്നാ​ണ്. ദീ​ർ​ഘ​നേ​രം ജോ​ലി ചെ​യ്യു​ന്ന​തും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​തു ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചെ​റു​പ്പ​ക്കാ​രാ​യ പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍ ഉ​യ​ർ​ന്ന മ​ത്സ​രാ​ന്ത​രീ​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍​ക്കാ​യി പ​രി​ശ്ര​മി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി ചെ​യ്യു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ടു​ക​യും ചെ​യ്യു​ന്നു.

ജോ​ലി​യി​ലെ ഉ​യ​ർ​ച്ച​യ്ക്കും നേ​ട്ട​ങ്ങ​ള്‍​ക്കു​മാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​ത​ല​മു​റ​യു​ടെ ചു​മ​ലി​ല്‍ പ്ര​തീ​ക്ഷ​യു​ടെ അ​മി​ത ഭാ​രം കു​ന്നു​കൂ​ടു​ക​യും ചെ​യ്യു​ന്നു. സ​മ​യ​ത്തി​നും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​നും എ​തി​രേ​യു​ള്ള ഓ​ട്ട​ത്തി​ലു​മാ​ണി​വ​ര്‍.

തൊഴിലിടങ്ങളിലെ സമ്മർദങ്ങൾ

മാ​ന​സി​ക സ​മ്മ​ർ​ദ​വും മാ​ന​സി​കാ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച ജി​ഒ​ക്യൂ​ഐ​ഐ ഇ​ന്ത്യാ ഫി​റ്റ് റി​പ്പോ​ർ​ട്ട് 2023 അ​നു​സ​രി​ച്ച് 24 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രും നീ​ണ്ട ജോ​ലി സ​മ​യം, തൊ​ഴി​ല്‍ സു​ര​ക്ഷ​യു​ടെ അ​ഭാ​വം, കു​റ​ഞ്ഞ വേ​ത​നം, തൊ​ഴി​ല്‍ രം​ഗ​ത്തെ ക​ടു​ത്ത മ​ത്സ​രം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളാ​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്.

ഈ ​സ​മ്മ​ർ​ദ​പൂ​രി​ത​മാ​യ ചു​റ്റു​പാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ സൂ​ക്ഷ്മ​മാ​യ​തും എ​ന്നാ​ല്‍ ഏ​റെ ഉ​ത്ക​ണ്ഠ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ ഒ​രു വ​സ്തു​ത ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്, ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ലെ ഹൃ​ദ്രോ​ഗ​ങ്ങ​ള്‍. വി​ജ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വി​ല​യും അ​ത് അ​ടു​ത്ത ത​ല​മു​റ​യു​ടെ ഹൃ​ദ​യ​ത്തി​ന് സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​വും വ​ള​രെ ഗൗ​ര​വ​ത്തോ​ടെ പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍ നോ​ക്കി​ക്കാ​ണേ​ണ്ട ഒ​ന്നാ​ണ്.


മാ​ന​സി​ക സ​മ്മ​ർ​ദ​വും ഹൃ​ദ​യരോഗങ്ങളും ത​മ്മി​ൽ

കോ​ർ​ട്ടി​സോ​ള്‍ എ​ന്ന ഹോ​ർ​മോ​ണി​ല്‍ നി​ന്നാ​ണ് മാ​ന​സി​ക സ​മ്മ​ർ​ദ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ർ​മോ​ണാ​ണ് കോ​ർ​ട്ടി​സോ​ള്‍.

ദീ​ർ​ഘ​കാ​ല​മാ​യു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം മൂ​ലം കോ​ർ​ട്ടി​സോ​ള്‍ ഉ​യ​ർ​ന്ന അ​ള​വി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും അ​ത് ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ള്‍, ട്രൈ ​ഗ്ലി​സ​റൈ​ഡ്സ്, ബ്ല​ഡ് ഷു​ഗ​ര്‍ എ​ന്നി​വ ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഇ​വ​യൊ​ക്കെ ഹൃ​ദ​യ​ധ​മ​നി​ക​ളി​ല്‍ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​നും പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​ത​ത്തി​നും കാ​ര​ണ​മാ​കും.

വിവരങ്ങൾ: ഡോ. ​രാ​ജ​ശേ​ഖ​ർ വ​ർമ
സീനിയർ കൺസൾട്ടന്‍റ്, ഇന്‍റർവെൻഷണൽ കാർഡിയോളജി,
ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, കൊ​ച്ചി.