കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഉ​ഗാ​ണ്ട​യി​ല്‍ വി​ചി​ത്ര​വും അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന​തു​മാ​യ ഒ​രു രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു. "ഡിം​ഗ ഡിം​ഗ' എ​ന്ന ഈ ​രോ​ഗം ശ​രീ​ര​ത്തി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യ കു​ലു​ക്ക​വും ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കു​ന്നു.

പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ "ഡിം​ഗ ഡിം​ഗ' എ​ന്ന​തി​ന് നൃ​ത്തം പോ​ലെ കു​ലു​ങ്ങു​ന്ന​ത് എ​ന്നാ​ണ​ര്‍​ഥം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​രോ​ഗം നി​മി​ത്തം ബു​ദ്ധി​മു​ട്ടു​ന്ന​ത്. കു​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ആ​ണ് ഡിം​ഗ ഡിം​ഗ രോ​ഗി​ക​ള്‍.

ഉ​ഗാ​ണ്ട​യി​ലെ ബു​ണ്ടി​ബു​ഗ്യോ ജി​ല്ല​യി​ലാ​ണ് ഡിം​ഗ ഡിം​ഗ ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ 2023ന്‍റെ തു​ട​ക്ക​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഈ ​രോ​ഗ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍​ക്കാ​യി​ട്ടി​ല്ല.

ഡിം​ഗ ഡിം​ഗ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍:

നൃ​ത്തം​ചെ​യ്യും​പോ​ലെ പോ​ലെ ശ​രീ​രം അ​മി​ത​മാ​യി കു​ലു​ങ്ങു​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ല​ക്ഷ​ണം. ഇ​തോ​ടൊ​പ്പം, ഉ​യ​ര്‍​ന്ന പ​നി, ക​ടു​ത്ത ബ​ല​ഹീ​ന​ത, ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പ​ക്ഷാ​ഘാ​തം എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു.


ഡിം​ഗ ഡിം​ഗ​യ്ക്കു​ള്ള ചി​കി​ത്സ:

ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് ടീ​മു​ക​ള്‍ ന​ല്‍​കു​ന്ന ആന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് ഡിം​ഗ ഡിം​ഗ രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഇ​തു​വ​രെ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന​താ​ണ് ആ​ശ്വാ​സ​ക​ര​മാ​യ കാ​ര്യം. എ​ന്നാ​ല്‍ രോ​ഗം അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്.

അ​തേ സ​മ​യം ഉ​ഗാ​ണ്ട​യു​ടെ അ​യ​ല്‍​രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ മ​റ്റൊ​രു അ​ജ്ഞാ​ത രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. ആ​ഫ്രി​ക്ക​ന്‍ സെ​ന്‍റ​ര്‍​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ "ഡി​സീ​സ് എ​ക്‌​സ്' എ​ന്ന് വി​ളി​ക്കു​ന്ന ഈ ​രോ​ഗം അ​പ​ക​ട​കാ​രി​യാ​ണ്.

ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം മു​ത​ല്‍, ക്വാം​ഗോ പ്ര​വി​ശ്യ​യി​ലെ പാ​ന്‍​സി ഹെ​ല്‍​ത്ത് സോ​ണി​ല്‍ 406 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 79 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും.