മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ല​ജ്ജി​ക്ക​ണോ? മാ​ന​സി​കാ​രോ​ഗ്യം സൗ​ഖ്യ സ​ര്‍​വേ വി​വ​ര​ങ്ങ​ൾ
Saturday, November 9, 2024 6:15 PM IST
മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ ധാ​ര​ണ​ക​ളും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി, ഐ​ടി​സി​യു​ടെ നാ​ലാം വ​ര്‍​ഷ "ഫീ​ല്‍ ഗു​ഡ് വി​ത് ഫി​യാ​മ മാ​ന​സി​ക സൗ​ഖ്യ സ​ര്‍​വേ 2024' പൂ​ര്‍​ത്തി​യാ​യി. ഇ​ന്ത്യ​യി​ല്‍ മാ​ന​സി​ക സൗ​ഖ്യം സം​ബ​ന്ധി​ച്ച അ​വ​ബോ​ധം, മ​നോ​ഭാ​വം, പെ​രു​മാ​റ്റ രീ​തി​ക​ള്‍ എ​ന്നി​വ​യു​ടെ സ്ഥി​തി സ​ര്‍​വേ​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു​വെ​ന്നു നേ​തൃ​ത്വം ന​ല്‍​കി​യ നീ​ല്‍​സെ​ന്‍ ഐ​ക്യു ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 83 ശ​ത​മാ​നം പേ​രും മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ല​ജ്ജി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​മ്പോ​ള്‍, 81 ശ​ത​മാ​നം പേ​ര്‍​ക്ക് ത​ങ്ങ​ള്‍ തെ​റാ​പ്പി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​യു​ന്ന​തി​ല്‍ മ​ടി​യു​ള്ള​വ​രാ​ണ്.

മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും പ​ല വ്യ​ക്തി​ക​ളും ഇ​പ്പോ​ഴും അ​തി​നോ​ടു നി​ശ​ബ്ദ​മാ​യി മ​ല്ലി​ടു​ക​യാ​ണെ​ന്നു സ​ര്‍​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​വ​രു​ടെ വൈ​കാ​രി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് തു​റ​ന്ന മ​ന​സോ​ടെ ച​ര്‍​ച്ച ചെ​യ്യാ​നോ പ്ര​ഫ​ഷ​ണ​ല്‍ സ​ഹാ​യം തേ​ടാ​നോ മ​ടി​ക്കു​ന്നു.

പ്ര​യാ​സ​ങ്ങ​ളെ കു​റ​ച്ചു​കാ​ണു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ സ​ഹാ​യം തേ​ടേ​ണ്ട​ത് ക​ടു​ത്ത മാ​ന​സി​ക​രോ​ഗം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഇ​ത് പ​ല​പ്പോ​ഴും പ്ര​ഫ​ഷ​ണ​ല്‍ പി​ന്തു​ണ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും സ​ര്‍​വേ പ​റ​യു​ന്നു.


സ​ര്‍​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍

* തെ​റാ​പ്പി​യു​ടെ കാ​ര്യ​ത്തി​ല്‍ ചെ​ല​വ് ഒ​രു ത​ട​സ​മാ​ണ്. സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 77 ശ​ത​മാ​നം പേ​രും തെ​റാ​പ്പി ചെ​ല​വേ​റി​യ​താ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മെ, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സി​ല്‍ മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തി​നാ​ല്‍ 74 ശ​ത​മാ​നം പേ​രും തെ​റാ​പ്പി​ക്ക് പോ​കു​ന്നി​ല്ല.

* തെ​റാ​പ്പി ദു​ര്‍​ബ​ല​ര്‍​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് 55 ശ​ത​മാ​നം പേ​ര്‍ വി​ശ്വ​സി​ക്കു​ന്നു. മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ​യു​മാ​യി ചു​റ്റി​പ്പ​റ്റി​യ ശാ​ശ്വ​ത​മാ​യ ക​ള​ങ്ക​മാ​ണ് ഇ​ത്ത​ര​മൊ​രു വി​ശ്വാ​സം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്.

* സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 83 ശ​ത​മാ​നം പേ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്, യു​വാ​ക്ക​ളാ​ണ് പ​ഴ​യ ത​ല​മു​റ​ക​ളേ​ക്കാ​ള്‍ മാ​റ്റ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ഉ​ത്ക​ണ്ഠ​യും ഭ​യ​വും അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. യു​വ​ജ​ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ സ​മ്മ​ര്‍​ദ്ദ​ങ്ങ​ളാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

* ശ​രി​യാ​യ തെ​റാ​പ്പി​സ്റ്റി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് വ​ള​രെ​യ​ധി​കം പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 82 ശ​ത​മാ​നം വ്യ​ക്തി​ക​ളും വി​ശ്വ​സി​ക്കു​ന്നു.