സ്ട്രോ​ക്ക് ചി​കി​ത്സ​യി​ൽ ഓ​രോ മി​നി​റ്റും പ്ര​ധാ​നം
Tuesday, October 29, 2024 12:58 PM IST
മ​നു​ഷ്യ​രു​ടെ മ​ര​ണ കാ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സ്‌​ട്രോ​ക്ക് അ​ഥ​വാ പ​ക്ഷാ​ഘാ​തം. മ​ര​ണ​കാ​ര​ണം എ​ന്ന​തി​ലു​പ​രി സ്‌​ട്രോ​ക്ക് അ​തി​ജീ​വി​ക്കു​ന്ന​വ​രി​ല്‍ അ​ത് ഉ​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ഷ​മ​ത​ക​ള്‍ വ​ള​രെ വ​ലു​താ​ണ്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​മാ​യ സ്‌​ട്രോ​ക്ക് പ്ര​തി​രോ​ധ്യ​മാ​യ ഒ​ര​വ​സ്ഥ​യാ​ണ്. സ്‌​ട്രോ​ക്ക് പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് സ​മ​യ​മാ​ണ്.

ചി​കി​ത്സ നേ​ര​ത്തേ ല​ഭി​ച്ചാ​ൽ

സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ന​മ്മ​ള്‍ തി​രി​ച്ച​റി​യാ​ന്‍ വൈ​കു​ന്ന​താ​ണ് പ​ല​പ്പോ​ഴും ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​ത്. നാം ​പാ​ഴാ​ക്കു​ന്ന ഓ​രോ മി​നി​റ്റി​ലും ത​ല​ച്ചോ​റി​ലെ ഒ​രു ദ​ശ​ല​ക്ഷം കോ​ശ​ങ്ങ​ളാ​ണ് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

സ്‌​ട്രോ​ക്ക് ചി​കി​ത്സ​യി​ല്‍ ഓ​രോ മി​നി​റ്റും പ്ര​ധാ​ന​പെ​ട്ട​താ​ണ്. എ​ത്ര​യും നേ​ര​ത്തെ ചി​കി​ത്സ ആ​രം​ഭി​ച്ചാ​ല്‍ ത​ല​ച്ചോ​റി​നു​ണ്ടാ​കു​ന്ന ത​ക​രാ​റു ക​ഴി​യു​ന്ന​ത്ര കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും.

അ​തോ​ടൊ​പ്പം ന​മു​ക്ക് ച​ലി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യും ചെ​യ്യും.


എ​ന്താ​ണ് സ്‌​ട്രോ​ക്ക്?

ത​ല​ച്ചോ​റി​ലേ​ക്ക് പോ​കു​ന്ന ഒ​ന്നോ അ​തി​ല​ധി​ക​മോ ര​ക്ത​ധ​മ​നി​ക​ളു​ടെ ത​ക​രാ​റു മൂ​ലം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ഘാ​ത​മാ​ണ് സ്‌​ട്രോ​ക്ക്.

സാ​ധാ​ര​ണ​യാ​യി 55 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ലാ​ണ് ഈ ​അ​വ​സ്ഥ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. സ്‌​ട്രോ​ക്ക് പൊ​തു​വെ ര​ണ്ടു ത​ര​ത്തി​ല്‍ കാ​ണു​ന്നു.

ഇ​ഷി​മി​ക് (ischemic) സ്‌​ട്രോ​ക്ക്

ര​ക്ത​ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച് ഉ​ണ്ടാ​കു​ന്ന സ്‌​ട്രോ​ക്ക്. സ്‌​ട്രോ​ക്കു​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ഇ​ഷി​മി​ക് സ്‌​ട്രോ​ക്ക് ആ​ണ്.

ഹെ​മ​റ​ജി​ക് (haemorrhagic) സ്‌​ട്രോ​ക്ക്

ര​ക്ത​ധ​മ​നി പൊ​ട്ടി ര​ക്തം ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളി​ല്‍ നി​റ​യു​ക​യും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന സ്‌​ട്രോ​ക്ക്. ഇ​ഷി​മി​ക് സ്‌​ട്രോ​ക്കി​നേ​ക്കാ​ള്‍ മാ​ര​ക​മാ​ണ് ഹെ​മ​റ​ജി​ക്ക് സ്‌​ട്രോ​ക്ക്.

ഡോ. ​സു​ശാ​ന്ത് എം.​ജെ. MD.DM,
ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ - 9995688962. എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ - 0471 4077888.