ആരോഗ്യകരമാകണം ഡയറ്റ് പ്ലാനുകൾ
Thursday, October 24, 2024 1:43 PM IST
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുറഞ്ഞ നിയന്ത്രണങ്ങൾ...
ഫാഡ് ഡയറ്റിംഗിന്റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി - Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ഓപ്ഷൻ.
മാക്രോ ന്യൂട്രിയന്റുകൾ ഒഴിവാക്കിയാൽ
പലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം.
കർശനമായി സസ്യാഹാരം പിൻതുടർന്നാൽ
ഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും.
ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന ആളുകൾക്ക് വിറ്റാമിൻ ബി 12 ന്റെ കുറവ് ധാരാളമായി ഉണ്ടാകും. കാരണം, ഇത്തരം പോഷകങ്ങൾ പ്രാഥമികമായി മൽസ്യ മാംസാദി ഭക്ഷണങ്ങളിലാണ് കാണപ്പെടുന്നത്.
കീറ്റോ ഡയറ്റ് പിൻതുടരുന്പോൾ
കീറ്റോ ഡയറ്റ് പോലെ വളരെ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ, നിങ്ങൾക്ക് വേണ്ടത്ര നാരുകളും മറ്റ് പ്രധാന വിറ്റാമിനുകളും ധാതുക്കളും ലഭിച്ചേക്കില്ല. ഇത് മലബന്ധം, പേശിവലിവ് വൃക്കയിൽ കല്ലുകൾ തുടങ്ങിയ അസുഖകരമായ പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം
ഒരു ഫാഡ് ഡയറ്റ് ഹ്രസ്വകാലത്തേക്ക് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചേക്കാം. എന്നാൽ പ്രധാന ഭക്ഷണ ഗ്രൂപ്പുകളും നിങ്ങളുടെ പ്രിയപ്പെട്ട ഡെസേർട്ടും ഒഴിവാക്കുന്നത് സുസ്ഥിരമായ ഒരു മാർഗമല്ല.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാതെ...
വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെയും ദ്രുത പരിഹാരങ്ങളെ ആശ്രയിക്കാതെയും മികച്ചതും ആരോഗ്യകരവുമായ ഡയറ്റ് പ്ലാനുകൾ സ്വീകരിക്കുക സാധ്യമാണ്. അതിനു മാത്രം മുൻതൂക്കം കൊടുക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in