കോളറ; പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധിക്കാം
Monday, July 22, 2024 5:21 PM IST
കോ​ള​റ രോ​ഗ​നി​ർ​ണ​യം വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് മ​ലം പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. മ​ലം പ​രി​ശോ​ധ​ന​യി​ൽ രോ​ഗാ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും.

ചി​കി​ത്സ

ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഭാ​ഗം വ​യ​റി​ള​ക്കം കാ​ര​ണം ശ​രീ​ര​ത്തി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട ജ​ലാം​ശ​വും ല​വ​ണാം​ശ​ങ്ങ​ളും ശ​രീ​ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ്. അ​ത് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ന​ൽ​കു​ക​യാ​ണു ന​ല്ല​ത്. പ​ല​പ്പോ​ഴും ഇ​തോ​ടൊ​പ്പം മ​രു​ന്നു​ക​ളും കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു.

പ്രാ​ഥ​മി​ക ചി​കി​ത്സ

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് വീ​ട്ടി​ൽ വ​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​വു​ന്ന​താ​ണ്.
ഒ​രു ഗ്ളാ​സ്സ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ ഒ​രു ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും ഒ​രു നു​ള്ള് ഉ​പ്പും ചേ​ർ​ത്ത് കു​ടി​ക്കാ​ൻ കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

ആ‌​യു​ർ​വേ​ദ​ത്തി​ൽ

ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് ആ​യു​ർ​വേ​ദ ഔ​ഷ​ധ​മാ​യ വി​ല്വാ​ദി ഗു​ളി​ക ഒ​ന്ന് വീ​തം മൂ​ന്ന് നേ​രം കാ​ച്ചി​യ മോ​രി​ൽ ചേ​ർ​ത്ത് കൊ​ടു​ക്കാ​വു​ന്ന​താ​ണ്.


കോ​ള​റ രോ​ഗ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലും ചി​കി​ത്സ​യി​ലും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി പ​റ​യു​ന്ന​ത്.

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം

* തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
* പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പു​വെ​ള്ള​ത്തി​ൽ ക​ഴു​കി ന​ന്നാ​യി വേ​വി​ച്ച് ചൂ​ടോ​ടു​കൂ​ടി ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. സാ​ല​ഡു​ക​ൾ ക​ഴി​ക്കാ​തി​രിക്കു​ക.

* പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​വ​യു​ടെ പു​റ​ത്തെ തൊ​ലിക​ള​യ​ണം.
* പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​ൻ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കു​ക.

കൈ​ക​ൾ സോ​പ്പു​തേ​ച്ച് ക​ഴു​കാം

* ക​ക്കൂ​സി​ൽ പോ​യ​തി​നു ശേ​ഷം കൈ​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
* ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് കൈ​ക​ൾ ന​ന്നാ​യി സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
* തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ