കൊ​ടും​വേ​ന​ലി​ൽ ക​രു​താം സ​ൺ​സ്ക്രീ​ൻ
Wednesday, May 8, 2024 1:31 PM IST
സാ​ധാ​ര​ണ​യാ​യി നി​ല​വാ​ര​മു​ള​ള ഒ​രു സ​ണ്‍​സ്‌​ക്രീ​ന്‍ പാ​ക്ക​റ്റി​നു മു​ക​ളി​ല്‍ ആ​ദ്യം കാ​ണു​ക ബ്രോ​ഡ് സ്പെ​ക്‌​ട്രം എ​ന്നാ​കും.

എ​ന്താ​ണ് ബ്രോ​ഡ് സ്‌​പെ​ക്ട്രം?

UVA & UVB (അ​ൾ​ട്രാ​വ​യ​ല​റ്റ് എ & ​അ​ൾ​ട്രാ​വ​യ​ല​റ്റ് ബി) ​സൂ​ര്യ​ര​ശ്മി​ക​ളി​ല്‍ നി​ന്നു പൂ​ര്‍​ണ സം​ര​ക്ഷ​ണം ന​ല്‍​കാ​നാ​യി കെ​മി​ക്ക​ൽ, ഫി​സി​ക്ക​ൽ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ സ​ണ്‍​സ്‌​ക്രീ​ന്‍ ആ​ണി​ത്.

* കെ​മി​ക്ക​ല്‍ സ​ണ്‍​സ്‌​ക്രീ​ന്‍ സൂ​ര്യ​ര​ശ്മി​യെ ആ​ഗി​ര​ണം ചെ​യ്ത് അ​തി​നെ ചൂ​ടാ​യി പു​റ​ത്തു​വി​ടു​ന്നു, അ​ങ്ങ​നെ ച​ർ​മ കോ​ശ​ങ്ങ​ള്‍​ക്ക് കേ​ടു​വ​രാ​തെ സം​ര​ക്ഷി​ക്കു​ന്നു.

സി​ന്ന​മേ​റ്റ്സ്, സാ​ലി​സി​ലേ​റ്റ്സ്, ബെ​ൻ​സോ​ഫീ​നോ​ൺ (Cinnamates, Salicylates, Benzophenone) കു​ടും​ബ​ത്തി​ല്‍ വ​രു​ന്ന​വ​യാ​ണ് സാ​ധാ​ര​ണ കെ​മി​ക്ക​ല്‍ സ​ണ്‍​സ്‌​ക്രീ​ന്‍.

* സി​ങ്ക് ഓ​ക്സൈ​ഡ്, ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് എ​ന്നി​വ​യാ​ണ് ഫി​സി​ക്ക​ൽ സ​ണ്‍​സ്‌​ക്രീ​നു​ക​ളി​ല്‍ കാ​ണു​ന്ന​ത്. ഒ​രു ഫി​സി​ക്ക​ൽ ഘ​ട​കം സൂ​ര്യ​ര​ശ്മി​യെ പ്ര​തി​ഫ​ലി​പ്പി​ച്ച് ച​ര്‍​മ​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.

SPF എ​ന്താ​ണ്?

SPF അ​ഥ​വാ സ​ൺ പ്രൊ​ട്ട​ക്്ഷ​ൻ ഫാ​ക്ട​ർ (Sun Protection Factor) അ​ൾ​ട്രാ​വ​യ​ല​റ്റ് ബി ​റേ​ഡി​യേ​ഷ​നു​ക​ളി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു. ഇ​ത് 15 മു​ത​ല്‍ 100 വ​രെ​യാ​ണ് ഉ​ണ്ടാ​വു​ക. ഇ​ന്ത്യ​ന്‍ ച​ര്‍​മ്മ​ത്തി​ന് SPF 30 അ​ട​ങ്ങി​യ സ​ണ്‍​സ്‌​ക്രീ​ന്‍ ആ​ണ് ഉ​ത്ത​മം.

PA++ എ​ന്താ​ണ്?

ഇ​നി കാ​ണു​ക PA++ എ​ന്നാ​ണ്. അ​ൾ​ട്രാ വ​യ​ല​റ്റ് എ ​റേ​ഡി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​ന്‍റെ തോ​ത് എ​ന്നാ​ണ് അ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. PA 2+ വ​ന്നാ​ല്‍ മി​ത​മാ​യ സം​ര​ക്ഷ​ണ​വും (Moderate Protection) 3+ വ​ന്നാ​ല്‍ ഉ​യ​ര്‍​ന്ന സം​ര​ക്ഷ​ണ​വും (High protection) 4+ വ​ന്നാ​ല്‍ മി​ക​ച്ച സം​ര​ക്ഷ​ണ​വും (Very high protection) ല​ഭി​ക്കും എ​ന്നാ​ണ് അ​ര്‍​ഥം.

വാ​ട്ട​ർ റെ​സി​സ്റ്റ​ന്‍റ് അ​ല്ലെ​ങ്കി​ല്‍ വാ​ട്ട​ർ പ്രൂ​ഫ്

വാ​ട്ട​ർ റെ​സി​സ്റ്റ​ന്‍റ് അ​ല്ലെ​ങ്കി​ല്‍ വാ​ട്ട​ർ പ്രൂ​ഫ് എ​ന്നോ സ്വെ​റ്റ് റ​സി​സ്റ്റ​ന്‍റ് എ​ന്നോ സ​ണ്‍​സ്‌​ക്രീ​നി​നു പു​റ​ത്ത് എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന​ര്‍​ഥം ന​ന​ഞ്ഞാ​ലും കു​റ​ച്ചു​സ​മ​യം കൂ​ടി സം​ര​ക്ഷ​ണം ല​ഭി​ക്കും എ​ന്നാ​ണ്.

40 മി​നി​റ്റ് കൂ​ടി സൂ​ര്യ​ര​ശ്മി​യി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ങ്കി​ല്‍ വാ​ട്ട​ർ റെ​സി​സ്റ്റ​ന്‍റ് ആ​ണ്, 80 മി​നി​റ്റ് എ​ങ്കി​ലും സം​ര​ക്ഷ​ണം നി​ല​നി​ല്‍​ക്കു​മെ​ങ്കി​ല്‍ വാ​ട്ട​ര്‍​പ്രൂ​ഫ്. ആ ​സ​മ​യ​ത്തി​നു ശേ​ഷം വീ​ണ്ടും സ​ണ്‍​സ്‌​ക്രീ​ന്‍ പു​ര​ട്ടേ​ണ്ട​താ​ണ്.

ബ്ലൂ ​ലൈ​റ്റ് ഫി​ൽ​റ്റ​ർ

ഇ​പ്പോ​ള്‍ വി​പ​ണി​യി​ലു​ള്ള പ​ല സ​ണ്‍​സ്‌​ക്രീ​നി​ലും ബ്ലൂ ​ലൈ​റ്റ് ഫി​ൽ​റ്റ​ർ എ​ന്നു കാ​ണാം. ന​മ്മു​ടെ സ്‌​ക്രീ​നി​ല്‍ (Mobile/ Computer) നി​ന്നു വ​രു​ന്ന ഹൈ ​എ​ന​ർ​ജി വി​സി​ബി​ൾ ലൈ​റ്റ് അ​ല്ലെ​ങ്കി​ൽ ബ്ലൂ ​ലൈ​റ്റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ഘ​ട​കം അ​ട​ങ്ങി​യി​ട്ടു​ള്ള സ​ണ്‍​സ്‌​ക്രീ​ന്‍ ആ​ണി​ത്.

ഫി​സി​ക്ക​ൽ ഘ​ട​ക​ങ്ങ​ളാ​ണ് ബ്ലൂ ​ലൈ​റ്റി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,പ​ട്ടം തി​രു​വ​ന​ന്ത​പു​രം.