Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ന്ധഗാർസീനിയ ഗമ്മിഗട്ട (ഏമൃരശിശമ ഴൗാാശഴൗേമേ)’ എന്നാണ്. കുടംപുളിയുടെ ഉണക്കിയ പുറംന്തോടാണ് കറികളിൽ ഉപയോഗിക്കുന്നത്. തോട്ടുപുളി, റന്പുളി, പിണറ്റുപുളി, മലബാർ പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടുന്നു.

തൈകൾ നട്ടാൽ 50 - 60 ശതമാനം ആണ്‍മരങ്ങളാകാൻ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാൽത്തന്നെ കായ്ക്കാൻ 10-12 വർഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകൾ നടുന്നതാണ് ഉത്തമം.

തനിവിളയായോ തെങ്ങിൻത്തോപ്പുകളിൽ ഇടവിളയായോ കുടംപുളി കൃഷി ചെയ്യാം. വെട്ടുകൽ മണ്ണുപോലെ ഉറപ്പുളള മണ്ണാണെങ്കിൽ 0.75 ഃ 0.75 ഃ 0.75 മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമാണ് കുഴികൾ എടുക്കേണ്ടത്. നല്ല നീർവാർച്ചയുളള മണ്ണാണെങ്കിൽ 0.5 ഃ 0.5 ഃ 0.5 മീറ്റർ വ്യാപ്തത്തിൽ കുഴികൾ എടുത്താൽ മതിയാകും. ഒട്ടുതൈകളാണെങ്കിൽ 4ഃ4 മീറ്റർ അകലവും വിത്തുപാകിയ തൈകളാണെങ്കിൽ 7ഃ7 മീറ്റർ അകലവും പാലിക്കേണ്ടതാണ്. കുഴികളിൽ ആവശ്യത്തിന് മേൽമണ്ണും ജൈവവളവും ചേർത്ത് ജൂണ്‍ - ജൂലൈ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. ഉറുന്പുകളുടെ ആക്രമണം രൂക്ഷമായ പ്രദേശ ങ്ങളാണെങ്കിൽ നടുന്പോൾ കുഴികളിൽ 10 ഗ്രാം വീതം കാർബാറിൽ എന്ന രാസകീടനാ ശിനി ഇട്ടുകൊടു ക്കുക. നട്ടശേ ഷം പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. നട്ട ആദ്യവർഷം ഒരു ചെടിയ്ക്ക് 10 കിലോ ജൈവവളം 43ഗ്രാം യൂറിയ 90 ഗ്രാം രാജ്ഫോസ് 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഇട്ടുകൊടുക്കുക. രണ്ടാം വർഷം മുതൽ ജൈവവള ത്തിന്‍റെയും രാസവളത്തിന്‍റെയും അളവു കൂട്ടികൊണ്ടുവരാം. 15 വർഷം പ്രായമായ മരങ്ങൾക്ക് ഒരു കിലോ യൂറിയ 1.2 കിലോ രാജ്ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഇട്ടുകൊടുക്കുക.

കുളംപുളി നല്ല ഉയരത്തിൽ വളരുന്ന മരമായതിനാൽ കൊന്പു കോതൽ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളർച്ച രണ്ടാം വർഷം മുതൽ ദ്രുതഗതിയി ലായിരിക്കും. ഈ കാലയളവിൽ താങ്ങ് കൊടുക്കൽ നിർബന്ധ മാണ്. അഞ്ചു വർഷം പ്രായമായ മരങ്ങൾക്ക് 3.5 - 4 മീറ്റർ ഉയരവും ഏഴു വർഷം പ്രായമായ മരങ്ങ ൾക്ക് 4-4.5 മീറ്റർ ഉയരവും ലഭിക്കത്തക്കവിധത്തിൽ വേണം കൊന്പുകൾ കോതിക്കൊടുക്കാൻ.

കുടംപുളി നഴ്സറിയിലും മാറ്റി നട്ട തൈകളിലും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം കാണാറുണ്ട്. ഇല കാർന്നു തിന്നുന്ന പുഴുക്കൾ, വണ്ടുകൾ, നീരൂറ്റി കുടിക്കുന്ന ശൽക്കകീട ങ്ങൾ എന്നിവയാണ് പ്രധാന കീടങ്ങൾ. നീരൂറ്റി കുടിക്കുന്ന ശൽക്കകീടങ്ങൾക്കെതിരേ മെറ്റാറൈസിയം അനൈസോ പ്ലിയേ എന്ന മിത്ര കുമിളും പുഴുക്കൾക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന കലക്കി തളിച്ചുക്കൊടു ക്കുകയും ചുവട്ടിൽ ഒഴിച്ചുകൊടു ക്കുകയും ചെയ്യുക. നഴ്സറിയിൽ സാധാരണയായി കാണാറുളള ഇലചുരുട്ടി പുഴുവിനെതിരെയും ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിൾ ഉപയോഗിക്കാവു ന്നതാണ്. ഇല കരിച്ചിലിനും പൂപ്പൽ രോഗങ്ങൾക്കുമെതിരേ ഒരു ശതമാനം വീര്യമുളള ബോർ ഡോ മിശ്രിതമോ 0.3 ശതമാനം വീര്യമുളള മാങ്കോസെബ് എന്ന രാസകീടകുമിൾനാശിനിയോ ഉപയോഗിക്കാം.


ഒട്ടുതൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. കേരളത്തിൽ ജനുവരി- മാർച്ച് മാസത്തിൽ പൂക്കുകയും ജൂലൈ ആകുന്പോഴേക്കും കായ്കൾ മൂപ്പെത്തുകയും ചെയ്യും. ചില സമയങ്ങളിൽ വർഷത്തിൽ രണ്ടു തവണ കായ്ക്കുന്നതായും കാണാറുണ്ട്. കായ്കൾ പഴുക്കു ന്പോൾ പച്ച നിറം മാറി മഞ്ഞയും ഓറഞ്ചും ഇടകലർന്ന നിറമാകും. നന്നായി മൂപ്പെത്തിയ ഫലത്തിന് ഏകദേശം 7-10 സെന്‍റീമീറ്റർ നീളവും 10-15 സെന്‍റീമീറ്റർ വരെ വ്യാസവുമണുണ്ടായിരിക്കും. പഴുത്തു പാകമായ കായ്കൾ മരത്തിൽ നിന്നു വീഴുന്നതിനു മുന്പ് പറിച്ച് നന്നായി കഴുകി നെടുകെ പിളർന്ന് ഉളളിലുളള മാംസള ഭാഗം നീക്കി ഉണക്കി സൂക്ഷിക്കുക. വെയിലിൽ നന്നായി ഉണക്കിയ പുറംന്തോ ടുകൾ വീണ്ടും 70-80 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഡ്രൈയറിൽ വെച്ചോ ചേരിൽ നിരത്തി പുകയത്ത് വെച്ചോ ഉണക്കി യെടുക്കണം. ഉണക്കിയ കുടംപുളി കൂടുതൽ കാലം കേടാകാതെ യിരിക്കാനായി 150 ഗ്രാം ഉപ്പ്, അഞ്ചു മില്ലിലിറ്റർ വെളിച്ചെണ്ണ ഒരു കിലോ കുടംപുളിക്ക് എന്ന തോതിൽ പുരട്ടി സൂക്ഷിക്കുക. മത്സ്യവിഭവങ്ങൾ സ്വാദിഷ്ഠ മാക്കാനും അവ കേടുകൂടാതെ യിരിക്കാനും കുടംപുളി ഉപയോ ഗിക്കും.

കുടംപുളിയുടെ ഫലം, വിത്തുകൾ, വേരുകൾ, ഇലകൾ എന്നിവ വിവിധ രോഗങ്ങളുടെയും ക്രമക്കേടുകളുടെയും ചികിൽ സയ്ക്കായി ഉപയോഗിക്കാറുണ്ട്. വാതത്തിനും ഗർഭാശയരോഗ ങ്ങൾക്കുമെതിരേ കുടംപുളി കഷായം നല്ലൊരു ഒൗഷധമാണ്. പനി, ജലദോഷം എന്നിവക്കെ തിരേ കുരുമുളകും കുടംപുളിയും ഇട്ട കാപ്പി കുടിക്കാറുണ്ട്. ദഹനക്കേട്, വയറുവേദന, അണു ബാധ, പഴുപ്പ്, അർശസ് എന്നിവ യുടെ ശമനത്തിനും കുടംപുളി ഉപയോഗിക്കാറുണ്ട്. കുടംപുളി യിൽ 20-30 ശതമാനം ഹൈഡ്രോ ക്സി സിട്രിക് ആസിഡ്, 1.5% ഫോസ്ഫോറിക് ആസിഡ,് 15 ശതമാനം ഗ്ലൂക്കോസ്, വിറ്റാമി നുകൾ, ആന്‍റി ഓക്സിഡന്‍റുകൾ, കൊഴുപ്പുകൾ, ഇരുന്പ്, നാരുകൾ, കാൽസ്യം, പ്രോട്ടീൻ, ഓക്സാ ലിക് ആസിഡ് എന്നുവേണ്ട ആരോഗ്യത്തിനു ഗുണം ചെയ്യുന്ന പല സംയുക്തങ്ങളും അടങ്ങി യിട്ടുണ്ട്. ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീര ത്തിലെ കൊഴുപ്പ് രൂപീകരണത്തെ തടയാനും ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ വിവിധ ശരീരപ്രക്രിയകൾക്കായി വിനിയോഗിക്കാനും കഴിവുണ്ട്. ഇതിനാൽ അമിതവണ്ണം തടയാനാവുമെന്നാണ് കണ്ടെത്തലുകൾ. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാന ത്തിൽ കുടംപുളി സത്ത് കുടവയർ കുറയ്ക്കുന്നതിനും തടി കുറയ്ക്കാനും ഉപയോഗിക്കാമെന്ന പരസ്യവാചകത്തോടെ മാർക്ക റ്റിൽ ലഭ്യമാണ്. ഭക്ഷണ ശേഷം കഴിക്കാവുന്ന 300-500 മില്ലിഗ്രാം അളവിൽ ഗുളിക രൂപത്തിലും കുടംപുളി സത്ത് ലഭ്യമാണ്. എന്നാൽ വണ്ണം കുറയ്ക്കാനായി ഇത് ഉപയോഗി ക്കുന്നത് പിന്നീട് കരൾ സംബന്ധ മായ അസുഖ ങ്ങൾക്കും ത്വക്ക് സംബന്ധമായ അസുഖങ്ങൾക്കും വഴി തെളി ക്കുമെന്നും റിപ്പോർട്ടു കളുണ്ട്. കുടംപുളി സത്ത് ധാരാളമായി വിദേശ രാജ്യങ്ങളി ലേക്കും കയറ്റുമതി ചെയ്യുന്നു മുണ്ട്. എന്നാൽ ഇതിന്‍റെ കൊഴുപ്പു നീക്കൽ പ്രക്രിയയെ കുറിച്ചും അനന്തര ഫലങ്ങളെ ക്കുറിച്ചും ഇനിയും ശാസ്ത്രീയ പഠനങ്ങൾ ഉണ്ടായേ മതിയാകൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8547991644

ഷഫ്ന കളരിക്കൽ, സംഷീർ എം.
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്, ആർ.എ.ആർ.എസ്.
അന്പലവയൽ, വയനാട്

ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങള...
അയലത്തെ നല്ല കൃഷി പാഠങ്ങൾ
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക...
കുറുനരിവാലൻ ഓർക്കിഡ്
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനര...
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ ക...
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാ...
ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എ...
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്...
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയ...
ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പ...
നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും...
നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പി...
സകുടുംബം കൃഷി
സകുടുംബം കൃഷി’ - ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ - വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തി...
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും മറ്റും ഒൗഷധ നിർമാണത്തിനും ഉപയോഗി ക്കുന്നു. കായും പത്രിയും ഉപയോഗിച്ചശേഷം പാഴായി പ്പോകുന്ന ജാതിക്കയുടെ തൊണ്ടി ൽ നിന്നും മറ്റുഫലങ്ങളെപ്പോലെ തന്ന...
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട...
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സം...
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീർക്കുന്നു. റോസയും ഓർക്കിഡും ആന്തുറിയവും ഉൾപ്പെടെയുള്ള പൂച്ചെടികൾക്കൊപ്പം ഇപ്പോൾ മലയാണ്‍മയുടെ പ്രതീകം പോലെ...
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70- / 73 ജാതിക്ക ഒരുകിലോ തൂങ്ങും. 300-360 പത്രിമതി ഒരുകിലോ ലഭിക്കാൻ. കേടില്ല. പ്രത്യുത്പാദന ശേഷി കൂടുതൽ. നല്ല കായ്പിടിത്തം. ഇലകാണാത്ത രീതിയിൽ കായ് എന്നുപറഞ്ഞാൽ അ...
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച് മീനത്തോടെ അവസാനിക്കുന്ന ഒരു കാർഷിക വർഷത്തെ നമ്മുടെ പൂർവികർ ശരാശരി പതിമൂന്നര ദിവസം ദൈർഘ്യമുള്ള ഇരുപത്തിയേഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു...
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ വർഷകാലത്ത് നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. എന്നാൽ വീടിന്‍റെ സമീപത്തു നിർമിക്കുന്ന അടുക്കളത്തോട്ടങ്ങൾ പോലെ വീടിനു സമീപത്...
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ...
LATEST NEWS
യു​പി​യി​ൽ പൂ​വാ​ല​ശ്യ​ത്തെ തു​ട​ർ​ന്ന് 10ാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി
ആ ​യു​വ​തി ഗാ​സ​ക്കാ​രി; പാ​ക്കി​സ്ഥാ​നെ തി​രി​ച്ചു​കു​ത്തി മ​ലീ​ഹ​യു​ടെ വി​"ചി​ത്ര' കു​ത്ത്
ആ​ദ്യ കി​ക്ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബോ​ഡി​ബി​ൽ​ഡ​ർ ഇ​ടി​യേ​റ്റ് മ​രി​ച്ചു
ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
ഫി​ഞ്ചി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​ക്ക് 294 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.