ക​ന്നു​കാ​ലി​ത്തീ​റ്റ​യ്ക്ക് ന​ട്ടു ന​ന​യ്ക്കാം മു​രി​ങ്ങ
ക​ന്നു​കാ​ലി​ത്തീ​റ്റ​യ്ക്ക് ന​ട്ടു ന​ന​യ്ക്കാം മു​രി​ങ്ങ
Friday, March 1, 2024 3:39 PM IST
പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും തീ​റ്റ​ച്ചെ​ല​വ് കു​റ​ച്ചു ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ആ​ദാ​യ​ക​ര​മാ​ക്കാ​നും ആ​ടു​മാ​ടു​ക​ളു​ടെ തൂ​ക്കം ദി​നം​പ്ര​തി വ​ർ​ധി​പ്പി​ക്കാ​നും മു​രി​ങ്ങ ഉ​ത്ത​മം.

മു​രി​ങ്ങ​യി​ല​യും ത​ണ്ടും കാ​ലി​ത്തീ​റ്റ​യാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ 32 ശ​ത​മാ​നം തൂ​ക്ക​വും 43- 65ശ​ത​മാ​നം പാ​ൽ ഉ​ത്പാ​ദ​ന​വും വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ട്രീ​സ് ഫോ​ർ ലൈ​ഫ് എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വാ​ണി​ജ്യ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മു​രി​ങ്ങ കൃ​ഷി

ഒ​രു ഹെ​ക്ട​റി​ൽ നി​ന്നു 650 മെ​ട്രി​ക് ട​ണ്‍ പ​ച്ച മു​രി​ങ്ങ കാ​ലി​ത്തീ​റ്റ​യും ഉ​ണ​ക്കു​ന്പോ​ൾ 130 മെ​ട്രി​ക് ട​ണ്ണും ല​ഭി​ക്കും.

കൃ​ഷി​രീ​തി

1. കാ​ലാ​വ​സ്ഥ

മു​രി​ങ്ങ കൃ​ഷി​ക്ക് 25 ഡി​ഗ്രി മു​ത​ൽ 48 ഡി​ഗ്രി വ​രെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​യോ​ജ്യം. വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ത്ത​തും നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തു​മാ​യ സ്ഥ​ല​ത്താ​ണു കൃ​ഷി​യി​റ​ക്കേ​ണ്ട​ത്.

800 മി​ല്ലി മീ​റ്റ​റി​ൽ താ​ഴെ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, വ​ർ​ഷ​ത്തി​ൽ 250 മി.​മീ മു​ത​ൽ 3000 മി.​മീ വ​രെ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ ളി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്കേ ണ്ട​തി​ല്ല.

PH 6.3 മു​ത​ൽ 7.0 വ​രെ​യു​ള്ള എ​ല്ലാ​ത്ത​രം മ​ണ്ണി​ലും മു​രി​ങ്ങ കൃ​ഷി ചെ​യ്യാം. pkm1, pkm2 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മു​രി​ങ്ങ​ക​ളാ​ണ് ക​ന്നു​കാ​ലി തീ​റ്റ ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​യോ​ജ്യം.



ന​ടീ​ൽ രീ​തി

ഒ​രേ​ക്ക​ർ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യാ​ൻ 15 കി​ലോ വി​ത്ത് വേ​ണം (ഹെ​ക്ട​റി​ൽ 40 കി​ലോ) ഒ​രു കി​ലോ​യി​ൽ 4000 വി​ത്തു​ക​ൾ ഉ​ണ്ടാ​വും. ന​ടു​ന്ന​തി​നു മു​ന്പ് വി​ത്തു​ക​ൾ 10 - 12 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു വ​യ്ക്ക​ണം.


മ​ണ്ണി​ൽ രണ്ട് സെ​ന്‍റി​മീ​റ്റ​ർ താ​ഴ്ത്തി വേ​ണം ന​ടാ​ൻ. ഒ​രു കു​ഴി​യി​ൽ രണ്ട് വി​ത്തു ന​ടാം. ര​ണ്ടും ക​ളി​ർ​ത്താ​ൽ ഒ​ന്നു പി​ഴു​തെ ടു​ത്തു കി​ളി​ർ​ക്കാ​ത്ത കു​ഴി​യി​ലേ​ക്കു മാ​റ്റാം. ന​ട്ടു 12- 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കി​ളി​ർ​ത്തു തു​ട​ങ്ങും.

ചെ​ടി​ക​ൾ ത​മ്മി​ലും വ​രി​ക​ൾ ത​മ്മി​ലും ഒ​ര​ടി അ​ക​ലം വേ​ണം. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് 40000 തൈ​ക​ൾ വ​ള​ർ​ത്താം. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ എ​ല്ലാ സ​മ​യ​ത്തും മു​രി​ങ്ങ കൃ​ഷി ചെ​യ്യാം.

കൃ​ഷി തു​ട​ങ്ങി തൊ​ണ്ണൂ​റാം ദി​വ​സം ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ത്താം. തു​ട​ർ​ന്ന് ഓ​രോ 45 ദി​വ​സം കൂ​ടു​ന്പോ​ഴും വി​ള​വെ​ടു​ക്കാം. ക​ടു​ത്ത വേ​ന​ലി​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ന​ന്നാ​യി ന​ന​ച്ചു കൊ​ടു​ത്താ​ൽ ന​ല്ല വി​ള​വ് ല​ഭി​ക്കും.

ഒ​രി​ക്ക​ൽ കൃ​ഷി ചെ​യ്യു​ന്ന മു​രി​ങ്ങ​യി​ൽ നി​ന്നും 8 -10 വ​ർ​ഷം വ​രെ വി​ള​വ് കി​ട്ടും. ഭൂ​നി​ര​പ്പി​ൽ നി​ന്ന് ഒ​ര​ടി മു​ക​ളി​ൽ വ​ച്ച് ഇ​ല​യും ത​ണ്ടും മു​റി​ച്ചെ​ടു​ക്കാം. തു​ട​ർ​ന്നു ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ഇ​ല​യും ത​ണ്ടും ചെ​റു ക​ഷ്ണ​ങ്ങ​ളാ​ക്കി ഉ​ണ​ക്കി ക​ന്നു​കാ​ലി​ക​ൾ​ക്കു തീ​റ്റ​യാ​യി ന​ൽ​കാം.

ഒ​രു വ​ർ​ഷ​ത്തി​ൽ ആറ് ത​വ​ണ ഇ​ല​യും ത​ണ്ടും വി​ള​വെ​ടു​ക്കാം. ഉ​ണ​ങ്ങി​യ ഇ​ല​യും ത​ണ്ടും ക​ന്നു​കാ​ലി പെ​ല്ല​റ്റ് ഉ​ത്പാ​ദ​ന​ത്തി​നു വ​ൻ തോ​തി​ൽ ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു. ഇ​തു ക​ന്നു​കാ​ലി​ക​ൾ​ക്കും ആ​ട്, പ​ന്നി, മു​യ​ൽ, മ​ത്സ്യം, കോ​ഴി, താ​റാ​വ്, മ​റ്റു വ​ള​ർ​ത്തു പ​ക്ഷി​ക​ൾ​ക്കും ന​ൽ​കി വ​രു​ന്നു.

വീ​ടു​ക​ളി​ൽ ചെ​റി​യ പെ​ല്ലെ​റ്റ് റൈ​സിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് മു​രി​ങ്ങ പെ​ല്ല​റ്റ് ഉ​ത്പാ​ദി​പ്പി​ക്കാം. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് മു​രി​ങ്ങ കൃ​ഷി ചെ​യ്യാ​ൻ 3,65,890 രൂ​പ​യോ​ളം ചെ​ല​വ് വ​രും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

THE FARMING TRUST OF INDIA
DOOR NO 10/733 1ST FLOOR
SHK COMPLEX, BPLJN
KOOTUPATHA, CHANDRANAGAR(PO)
PALAKKAD, KERALA - 678007, INDIA

ഫോ​ണ്‍: 92497 92275, 82819 55275
Fartmrust.agri@resiffmail.com