പെക്സ് സോഫ്റ്റ് വെയറിലൂടെ അധ്യാപനം ഈസിയാക്കാം
പെക്സ് സോഫ്റ്റ് വെയറിലൂടെ അധ്യാപനം ഈസിയാക്കാം
Monday, September 19, 2016 4:44 AM IST
പരീക്ഷാ പേപ്പറുകളിലെ മാർക്ക് കൂട്ടിയും കുറച്ചും ഗ്രേഡും റാങ്കും നിശ്ചയിച്ചും ഇനി അധ്യാപകർ വെറുതെ സമയം കളയേണ്ട. അമേരിക്കയിലെ കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന റെഡ് ചെറി സൊല്യൂഷൻസ് വികസിപ്പിച്ചെടുത്ത പെക്സ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിലൂടെ അധ്യാപനം ഈസിയാക്കാം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജോലിഭാരം കുറച്ച് അധ്യാപനം സുഗമമാക്കാൻ ‘പെക്സ്’ സോഫ്റ്റ്്വെയറിന് കഴിയും. സ്റ്റുഡന്റ്–അഡ്മിഷൻ രജിസ്റ്റർ, അറ്റൻഡൻസ്, ലൈബ്രറി ആൻഡ് ഫീസ്, അധ്യാപക–സ്റ്റുഡന്റ് ടൈംടേബിളുകൾ, മാസാവസാന, വാർഷാവസാന അവലോകനം, പരീക്ഷകൾ ആൻഡ് ഗ്രേഡിംഗ്, സ്റ്റുഡന്റ്സ് പ്രമോഷൻ ലിസ്റ്റ്, സ്കൂൾ ബസ് മാനേജ്മെന്റ് എിങ്ങനെ ‘പെക്സ്’ വഴി വിദ്യാഭ്യാസ സ്‌ഥാപനത്തിലെ ഓരോ പ്രവർത്തനവും അവലോകനം ചെയ്യാം.

അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാനും ’പെക്സ്’ സഹായിക്കുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും എല്ലാ വിവരങ്ങളും പെക്സിൽ ലഭ്യമായതിനാൽ സ്കൂളിലോ കോളജിലോ ഉപയോഗിക്കുന്ന എല്ലാ അപേക്ഷാഫോറങ്ങളും ഈ സോഫ്റ്റ്വെയർ സ്വയം പൂരിപ്പിച്ച് പൂർത്തിയാക്കുന്നു. ഇത് പ്രിന്റ് എടുക്കാനും ഡൗൺലോഡ് ചെയ്യാനും പെക്സ് വഴി സാധ്യമാണ്. ഇങ്ങനെ നിരവധിയാണ് പെക്സിന്റെ ഉപയോഗസാധ്യതകൾ. കുട്ടികളുടെ ഓരോ വിഷയത്തിന്റെ മാർക്ക് മാത്രം അധ്യാപകർ ‘പെക്സി’ൽ ചേർത്താൽ മതി. അവരുടെ മൊത്തം മാർക്ക്, ഗ്രേഡ്, റാങ്ക്, വിജയ–പരാജയം എന്നിവ പെക്സ് സ്വയം തയാറാക്കുന്നു. വിദേശത്തുള്ള മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ലോകത്തെവിടെയിരുന്നും ഈ വിവരങ്ങൾ കാണാവുന്നതും കൈമാറാവുന്നതുമാണ്.

കുട്ടികളിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ പ്രവർത്തനത്തെ വിലയിരുത്താനും പെക്സ് സോഫ്റ്റ്വെയറിന് കഴിയുന്നു.പെക്സ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന സ്കൂളുകളിൽ കുട്ടികളെക്കുറിച്ചും സ്കൂളിന്റെ പ്രവർത്തന രീതിയെക്കുറിച്ചും അധ്യാപകരെകുറിച്ചുമുള്ള എല്ലാവിവരങ്ങളും ഒറ്റ ക്ലിക്കിൽ രക്ഷിതാക്കൾക്ക് ലഭിക്കുന്നു. സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന സ്കൂളുകളിൽ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവരെ അനായാസം ബന്ധിപ്പിക്കുന്നു. സ്കൂളിൽനിന്നോ അധ്യാപകരിൽനിന്നോ രക്ഷിതാക്കൾക്ക് ഏതു വിവരവും പെക്സ് (ജഅഋത) വഴി എസ്എംഎസ് ആയോ ഇ–മെയിലായോ ലഭിക്കുന്നു.


പ്രൈമറി സ്കൂളുകൾ മുതൽ യൂണിവേഴ്സിറ്റികൾ വരെ ഒരു പോലെ സ്വീകരിച്ച ചെലവ് കുറഞ്ഞ സോഫ്റ്റ്വെയറാണ് പെക്സ്. ഒരു കുട്ടിക്ക് 10 രൂപയാണ് ചെലവ് വരുത്. സർക്കാർ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും വളരെ കുറഞ്ഞ ചിലവിൽ പെക്സിന്റെ സേവനം ലഭ്യമാക്കും.

കേരളത്തിലെ നൂറോളം സ്കൂളുകളിലും കോളജുകളിലും പെക്സ് ഉപയോഗിക്കുന്നുണ്ട്. റെഡ് ചെറി സൊല്യൂഷൻസിന്റെ ഡവലപ്മെന്റ് സെന്റർ കഴിഞ്ഞ മൂുവർഷത്തിലേറെയായി കോഴിക്കോട് പ്രവർത്തിച്ചുവരികയാണ്. 24 മണിക്കൂർ സർവീസും ഉറപ്പു നല്കുന്നുണ്ട്. പെക്സിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് http://paexconnect.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ താഴെപറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. ഫോ: 9847387545, 04954099039, +9494398062 (യുഎസ്എ) അല്ലെങ്കിൽ െീി്യ*ുമലഃരീിിലരേ.രീാ എന്ന ഇ–മെയിലിലും ബന്ധപ്പെടാവുതാണ്.