സെബ്രോണിക്സിന്റെ സ്മാർട്ട് ഫോൺ വർച്വൽ റിയാലിറ്റി ത്രീഡി
സെബ്രോണിക്സിന്റെ സ്മാർട്ട് ഫോൺ വർച്വൽ റിയാലിറ്റി ത്രീഡി
Tuesday, August 16, 2016 5:35 AM IST
രാജ്യത്തെ ഐടി അനുബന്ധ ഉപകരണങ്ങൾ, ഓഡിയോ വീഡിയോ, നിരീക്ഷണ ഉത്പന്നങ്ങൾ തുടങ്ങിയ നിർമിക്കുന്ന സെബ്രോണിക്സ് ഇന്ത്യ സ്മാർട്ട്ഫോണുകൾക്കുള്ള വർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ( സെബ് വിആർ ഹെഡ്സെറ്റ്) വിപണിയിലിറക്കി. വില 1600 രൂപ. കമ്പനിയുടെ ആദ്യത്തെ കൺസ്യൂമർ ഒറിയന്റഡ് ഉത്പന്നമാണ്.

ഗെയിമിംഗ്, വിദ്യാഭ്യാസം, മെഡിക്കൽ, തുടങ്ങിയ മേഖലകളിൽ ഇതിനു ഉപയോഗമുണ്ട്. സയൻസ് ഫിക്ഷൻ സിനിമയിലേതുപോലെ തോന്നിക്കന്ന സെബ് വിആർ ഹെഡ്സെറ്റിന് നീല റിമ്മും കറുത്ത കളറുമാണ്. ഇതിന്റെ ഭാരം 103 ഗ്രാമിൽ താഴെയാണ്.

ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സെബ്രോണിക്സ് 1997–ലാണ് പ്രവർത്തനം തുടങ്ങിയത്. കംപ്യൂട്ടർ പെരിഫറൽസ്, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ ഏതാണ്ട് ഇരുപത്തഞ്ചിലധികം ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. കംപ്യൂട്ടർ ചേസിസ്, കാബിനറ്റ്, സ്പീക്കർ, ടാബ്ലറ്റ് പിസി, പസി പവർ സപ്ലൈ, പോർട്ടബിൽ മീഡിയ പ്ലേയർ, ഹെഡ്ഫോൺ, കീപാഡ്, മൗസ്, എൽഇഡി മോണിട്ടർ, യുപിഎസ്, ഗെയിമിംഗ് അക്സസറി, ടിവി ട്യൂണർ, ആഡ്– ഓൺ കാർഡ്, കംപ്യൂട്ടർ–ലാപ്ടോപ് അക്സസറി, എൽഇഡി ടെലിവിഷൻ, നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കുന്നു.

കമ്പനിക്ക് ഇതുവരെ മികവിന്റെ അംഗീകാരമായി 48 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ 31 ശാഖകളും 126 സർവീസ കേന്ദ്രങ്ങളും കമ്പനിക്കുണ്ട്. കമ്പനിയിൽ 900 പേർ ജോലി ചെയ്യുന്നു. രാജ്യത്തൊട്ടാകെ 1200 ചാനൽ പാർട്ണർമാരും കമ്പനിക്കുണ്ട്.