വിന്റീസ് വനിതകൾക്കെതിരായ ഏകദിനം; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
Sunday, December 22, 2024 5:54 PM IST
വഡോദര: വിന്റീസ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിംഗ്സിൽ ബാറ്റേന്തിയ ഇന്ത്യൻ പട ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എടുത്തു.
സ്മൃതി മന്ദാനയുടെയും പ്രതിക റൗളിന്റെയും ഹാർളീൻ ഡിയോളിന്റെയും സ്കോറുകളാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 102 പന്തിൽ 13 ഫോർ ഉൾപ്പെടെ 91 റൺസ് സ്മൃതി അടിച്ചുകൂട്ടി.
പിന്നാലെയെത്തിയ പ്രതിക 69 പന്തിൽ 40 ഉം ഹാർളീൻ 50 പന്തിൽ 44 റൺസും കൂട്ടിച്ചേർത്തു. തുടർന്ന് ക്യാപറ്റൻ ഹർമൻ പ്രീത് കൗർ 23 പന്തിൽ 34 റൺസ് എടുത്തു.
തുടർന്ന് റിച്ച ഘോഷ് 13 പന്തിൽ 26 റൺസ്, ജമീമ റോഡ്റിഗസ് 19 പന്തിൽ 31 റണ്ഡസ്, ദീപ്തി ശർമ 12 പന്തിൽ 14 റൺസ്, സൈമ താക്കോർ രണ്ട് പന്തിൽ നാല് റൺസ്, ടൈറ്റസ് സാധു അഞ്ച് പന്തിൽ നാല് റൺസ്, പ്രിയ മിർഷ ഒന്ന് എന്നിങ്ങനെയാണ് സ്കോർ.