നടുറോഡിൽ ബൈക്കിൽ അഭ്യാസം; യുവാവ് അറസ്റ്റിൽ
Saturday, February 22, 2025 12:06 AM IST
തൃശൂർ: ബൈക്കിൽ നടുറോഡിൽ അഭ്യാസം നടത്തിയ യുവാവ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂരിൽ പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം.
ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ ആണ് പിടിയിലായത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
പോലീസ് പിടികൂടിയതിന് ശേഷവും യുവാവ് പരാക്രമം തുടർന്നു. പോലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.