വയനാട് ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ്
Friday, February 21, 2025 3:01 PM IST
വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് ടൗൺഷിപ്പ് ഒരുക്കുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളോട് രണ്ടുദിവസത്തിനകം ഒഴിഞ്ഞു പോകാൻ ഉടമകളുടെ നോട്ടീസ്.
എഴുപതോളം കുടുംബങ്ങളിൽ 15 പേർക്കാണ് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം കുടിയിറക്കാനുള്ള മാനേജ്മെന്റ് നടപടിക്കെതിരെ സർക്കാർ ഇടപെടണമെന്നും മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തെ സ്വാഗതം തങ്ങൾ ചെയ്യുന്നുവെന്നും കുടുംബങ്ങൾ പറഞ്ഞു.