ചാമ്പ്യൻസ് ട്രോഫി; അഫ്ഗാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസിന്റെ ജയം
Friday, February 21, 2025 10:15 PM IST
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസിന്റെ ജയം. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 315 സ്കോർ മറികടക്കാനായി ബാറ്റേന്തിയ അഫ്ഗാൻ പട 44.4 ഓവറിൽ 208 റൺസ് മാത്രമെടുത്ത് ഓൾ ഔട്ടാകുകയായിരുന്നു.
സെഞ്ചുറിക്കരികെയെത്തിയ റഹ്മത് ഷായുടെ റൺസ് മാത്രമാണ് അഫ്ഗാന് ആശ്വാസമായത്. 92 പന്തിൽ 90 റൺസാണ് റഹ്മത് ഷാ അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ മൂന്നും ലുങ്കി നിഗ്ഡിയ, വിയാൻ മുൾഡർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതവും വീഴ്തി. മാർക്കോ ജെൻസെൻ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
റഹ്മാനുള്ളഗുർബാസ് (10), ഇബ്രാഹിം സാദ്രാൻ (17), സേദിഖുള്ള അടൽ (16), അസ്മത്തുള്ള ഒമർസായ് (18), മൊഹമ്മദ് നബി (എട്ട്), ഗുൽബാഡിൻ നെയ്ബ് (13), റഷീദ് ഖാൻ (18), നൂർ അഹ്മദ് (ഒമ്പത്) എന്നിങ്ങനെയാണ് അഫ്ഗാനിസ്ഥാന്റെ സ്കോർ.