സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; തെലുങ്കാനയിൽ പത്താം ക്ലാസുകാരി മരിച്ചു
Friday, February 21, 2025 12:25 PM IST
ഹൈദരാബാദ്: സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരി മരിച്ചു. തെലുങ്കാനയിലെ കാമാറെഡി ജില്ലയിലെ സിംഗരായപള്ളി ഗ്രാമത്തിലുള്ള ശ്രീനിധി(16) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കുളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ടീച്ചർമാർ ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ച് സിപിആർ ഉൾപ്പടെ നൽകിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇവിടെവച്ച് കുട്ടി മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.