മലപ്പുറത്ത് അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തി
Friday, February 21, 2025 10:01 AM IST
മലപ്പുറം: പൊന്മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിന(62) ആണ് മരിച്ചത്. ഇവരുടെ മുപ്പതുകാരനായ മകനെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. മരുന്ന് കഴിക്കാത്തതിനെ ചൊല്ലി ആമിനയും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
ആമിനയുടെ പിന്നിലൂടെ വന്ന ഇയാള്‍ ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു.