പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
Thursday, February 20, 2025 11:33 PM IST
തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തുൾപ്പെടെ ആറു പേർക്കെതിരെ കേസ്.
പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പല സമയങ്ങളിലായി പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി.