സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, February 20, 2025 11:12 PM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലാണ് സോണിയായെ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ.സമീരൻ നൻഡിയുടെ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെള്ളിയാഴ്ച ആശുപത്രി വിടാനാകുമെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.