ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്റ്റിൽ
Thursday, February 20, 2025 9:43 PM IST
പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ശാസ്താംകോട്ട പള്ളിശേരിക്കൽ വാഴപ്പള്ളിക്കൽ ചരുവിൽ ലക്ഷം വീട്ടിൽ ഷൈൻ സിദ്ധീഖ് (34) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
2021 ജൂലൈ മുതൽ 2022 ജനുവരി 16 വരെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ ഇയാൾ നെടുമങ്ങാട് കുളവിക്കുളത്തുള്ള ഭാര്യ വീട്ടിൽ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.