സഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
Thursday, February 20, 2025 8:15 PM IST
കോട്ടയം: സഹോദരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തൃക്കൊടിത്താനത്ത് നടന്ന സംഭവത്തിൽ മാടപ്പള്ളി മാമൂട് വെളിയംപുളിക്കൽ വീട്ടിൽ ലിജോ സേവ്യർ (27) നെ പോലീസ് അറസ്റ്റ് ചെയ്തു.
അപരിചിതയായ യുവതിയെ വീട്ടിൽ താമസിപ്പിക്കണമെന്ന ആവശ്യം സഹോദരി തള്ളിയതോടെ ഇയാൾ ആക്രമണം നടത്തുകയായിരുന്നു. ലഹരിക്ക് അടിമയായ ലിജോ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാൾ 22 ഗ്രാം എംഡിഎംഐയുമായി അറസ്റ്റിലായിരുന്നു. ഈകേസിൽ ഇയാൾ ആറുമാസം റിമാൻഡിലായിരുന്നു.