അനധികൃത ഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
Thursday, February 20, 2025 5:55 PM IST
ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണത്തിന് ഉത്തരവ്.
ഉടുമ്പൻചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വർഗീസും മകൻ അമലും മരുമകൻ സജിത്തും ചേർന്ന് അനധികൃതമായി ഖനനം നടത്തിയെന്ന പരാതിയിലാണ് നടപടി.
പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ ജില്ലാ കളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചു.
ആരോപണം ഉയർന്നപ്പോൾ തന്റെ കൈകൾ ശുദ്ധമാണെന്ന് സി.വി.വർഗീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ പതിനൊന്നിനാണ് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചത്.