കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Thursday, February 20, 2025 5:03 PM IST
കൽപ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തിൽ കാപ്പുമ്മല്‍ ജഗന്നാഥ് (20) അണ് മരിച്ചത്.
സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍.എം.സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ ജഗനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.