വധഭീഷണി; ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു
Thursday, February 20, 2025 4:39 PM IST
മുംബൈ: വധഭീഷണിയെ തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഷിൻഡെയുടെ കാർ ബോംബുവച്ച് തകർക്കുമെന്ന് ഇ - മെയില്‍ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷകൂട്ടാൻ സർക്കാർ തീരുമാനിച്ചത്.
സംഭവത്തില്‍ മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 11നും വധഭീഷണി വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോളജ് വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉപമുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.