നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ആറുപേർക്ക് പരിക്ക്
Thursday, February 20, 2025 12:49 PM IST
പാലക്കാട്: നായ കുറുകെചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പാറപ്പിരിവ് എന്ന സ്ഥലത്തുവച്ച് ഇന്നുരാവിലെയാണ് അപകടം. ഇവിടെ സമീപത്തുള്ള കന്പനിയിലേക്ക് ജോലിക്കുപോയവർ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോയിലുണ്ടായിരുന്നവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. രണ്ടുപേർക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. ബാക്കിയുള്ളവർ പ്രഥമ ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.