വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Thursday, February 20, 2025 7:25 AM IST
വയനാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. വയനാട് വാളാട് ആണ് സംഭവം.
വാളാട് സ്വദേശി ജഗൻ ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
വാളാട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു.