വിശാഖപട്ടണം ചാരക്കേസ്; മലയാളി ഉൾപ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ
Thursday, February 20, 2025 7:03 AM IST
ന്യൂഡൽഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മലയാളിയായ പി.എ. അഭിലാഷ് എന്നയാളെ ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. വേതന്‍ ലക്ഷ്മണ് ടാണ്ഡേല്, അക്ഷയ് രവി നായിക് എന്നിവരെ കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍നിന്നാണു പിടികൂടിയത്.
കേസിൽ നേരത്തെ അഞ്ചു പേർ അറസ്റ്റിലായിരുന്നു. നാവിക സേനയുടെ സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്.