ന്യൂ​യോ​ർ​ക്ക്: റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെയ്​നെ കു​റ്റ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ങ്ങ​ൾ യു​ദ്ധം തു​ട​ങ്ങാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ട്രം​പി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

അ​ൽ​പ്പ​മെ​ങ്കി​ലും ന​യ​ത​ന്ത്ര​ജ്ഞ​ത ഉ​ള്ള നേ​താ​വ് ആ​യി​രു​ന്നെ​ങ്കി​ൽ യു​ക്രെയ്ന് കാ​ര്യ​മാ​യ ന​ഷ്ടം ഉ​ണ്ടാ​കാ​തെ പ​ണ്ടേ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. സെ​ലൻ​സ്കി​ക്ക് നാ​ല് ശ​ത​മാ​നം യു​ക്രെയ്​ൻ​കാ​രു​ടെ പി​ന്തു​ണ മാ​ത്ര​മേ​യു​ള്ളൂ.

അ​വി​ടെ വേ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നു​​ള്ള റ​ഷ്യ​ൻ വാ​ദ​വും ട്രം​പ് ആ​വ​ർ​ത്തി​ച്ചു. യു​ക്രെയ്നെ​ ഒ​ഴി​വാ​ക്കി അ​മേ​രി​ക്ക​യും റ​ഷ്യ​യും നേ​ര​ത്തെ സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ൽ യു​ക്രെയ്​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.