സമരം കടുപ്പിക്കാൻ ആശാവർക്കർമാർ; 20 ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം സംഘടിപ്പിക്കും
Monday, February 17, 2025 8:22 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി 20ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം സംഘടിപ്പിക്കും.
ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്നാണ് മന്ത്രിവീണാ ജോർജിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശാവർക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാരുടെ വിശദീകരണം. അതേ സമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.