സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
Monday, February 17, 2025 2:35 PM IST
ആലപ്പുഴ: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിന് ഷാജിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണു പിടിയിൽ.
ആലപ്പുഴ നൂറനാട്ടു നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈയിൽ നിന്ന് കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എട്ട് പ്രതികളുള്ള കേസിൽ നേരത്തെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിഷ്ണുവിനോടൊപ്പം കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച രാത്രി പത്തോടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ജിതിന് കുത്തേറ്റു മരിച്ചത്. മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്നു പറയുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.