തൃ​ശൂ​ർ: പെ​രു​മ്പി​ലാ​വി​ൽ ബാ​റി​ൽ സം​ഘ​ർ​ഷം. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ത​ല​യോ​ട്ടി അ​ടി​ച്ചു ത​ക​ർ​ത്തു. ക​രി​ക്കാ​ട് ചോ​ല സ്വ​ദേ​ശി ഷെ​ക്കീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

കെ​ആ​ർ ബാ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷെ​ക്കീ​ർ. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് വ​ടി കൊ​ണ്ട് യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ബാ​റി​ൽ​വ​ച്ച് യു​വാ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഇ​ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.