ശശി തരൂർ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണമെന്ന് എം.എം. ഹസൻ
Sunday, February 16, 2025 11:49 AM IST
കോഴിക്കോട്: പാർട്ടിയുടേയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കിൽ ശശി തരൂർ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ.
ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്ന് എഴുതുന്നതും പറയുന്നതും. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണ്. മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
കുടിയേറ്റക്കാരെ കൈയാമംവച്ചു കൊണ്ടുവന്നപ്പോൾ തരൂർ ഒരക്ഷരം മിണ്ടിയോ എന്നും ഹസൻ ചോദിച്ചു. അടച്ചിട്ട മുറിയിൽ ട്രംപിനോട് മോദി പറഞ്ഞത് തരൂർ എങ്ങനെ അറിഞ്ഞു. തരൂരിന് എന്താ ദിവ്യ ശക്തിയുണ്ടോയെന്നും ഹസൻ ചോദിച്ചു.