പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ന​ഴ്സു​മാ​രു​ടെ റൂ​മി​ലും മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലു​മാ​യി തീ​പി​ടി​ച്ച​ത്.

പു​ക പ​ട​ര്‍​ന്ന​തോ​ടെ ഐ​സി​യു​വി​ല്‍ നി​ന്നും സ​മീ​പ​ത്തെ വാ​ര്‍​ഡി​ല്‍ നി​ന്നും രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ച്ച മു​റി​ക്ക് സ​മീ​പ​ത്തെ വാ​ർ​ഡി​ൽ നൂ​റോ​ളം കി​ട​പ്പു​രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.