യുഎസിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം അമൃത്സറിലെത്തി
Saturday, February 15, 2025 11:09 PM IST
അമൃത്സർ: അമേരിക്കയിൽനിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം പഞ്ചാബിലെത്തി. അമൃത്സർ വിമാനത്താവളത്തിലാണ് കുടിയേറ്റക്കാരുമായുള്ള വിമാനം ഇറങ്ങിയത്.
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ വിമാനത്തിൽ ഉണ്ടെന്നാണ് വിവരം. നേരത്തെ ആദ്യ വിമാനത്തിൽ എത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തിൽ കൈ കാലുകൾ ബന്ധിച്ച് കൊണ്ടുവന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, യുഎസ് വിമാനം അമൃത്സറില് ഇറക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്സർ വിമാനത്താവളം മാത്രം തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്നാണ് ആരോപണം.