ഇഡി ചമഞ്ഞ് കോടികൾ തട്ടി; കൊടുങ്ങല്ലൂർ എഎസ്ഐ കർണാടക പോലീസിന്റെ കസ്റ്റഡിയിൽ
Saturday, February 15, 2025 10:30 PM IST
തൃശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കോടികൾ ആണ് ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ തട്ടിയത്. നാല് കോടി രൂപ തട്ടിയെന്നാണ് കേസ്.
ഷെഫീർ ബാബുവിനെ പോലീസ് കർണാടകയിലേക്ക് കൊണ്ടുപോയി. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ഇയാൾ ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്.