കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; 22 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
Saturday, February 15, 2025 6:05 PM IST
കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.
ഒഡീഷ സ്വദേശികളായ ഗഗൻ ജന, അമിസൺ റായ്ത എന്നിവരാണ് പിടിയിലായത്. 22.20 കിലോഗ്രാം കഞ്ചാവ് ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു.
ഒഡീഷയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായവർ. കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.