യുപിയിൽ കാറും ബസും കൂട്ടിയിടിച്ച് കുംഭമേള ഭക്തർ മരിച്ചു
Saturday, February 15, 2025 10:32 AM IST
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കാർ ബസുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 19പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നിന്നും മഹാകുംഭമേളയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് ബസുമായി കൂട്ടിയിടിച്ചത്.
പ്രയാഗ്രാജ്-മിർസാപൂർ ഹൈവേയിലെ മേജ പ്രദേശത്ത് വച്ചാണ് സംഭവം. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ നിന്ന് വരികയായിരുന്നു ബസ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നേരത്തെ, മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഏഴ് തീർഥാടകർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്.