ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി ബ്രൈറ്റൺ
Saturday, February 15, 2025 7:12 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിക്കെതിരെ ബ്രൈറ്റണ് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.
ബ്രൈറ്റണ് വേണ്ടി യാൻകുബ മിന്റെ രണ്ട് ഗോളുകൾ നേടി. കൗരോ മിടോമ ഒരു ഗോളും സ്കോർ ചെയ്തു.
വിജയത്തോടെ ബ്രൈറ്റണ് 37 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ. പരാജയപ്പെട്ടെങ്കിലും 43 പോയിന്റുള്ള ചെൽസി നാലാമതാണ്.