തൃ​ശൂ​ർ: പ​ട്ടാ​പ്പ​ക​ൽ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചാ​ല​ക്കു​ടി പോ​ട്ട​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് 15 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്.

ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് വ​രെ മോ​ഷ്ടാ​വ് എ​ത്തി​യ​താ​യി പോ​ലീ​സി​ന് സി​സി​ടി​വി​യി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. അ​ങ്ക​മാ​ലി, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

ബാ​ങ്കി​നെ കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ആ​ൾ ത​ന്നെ​യാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ എ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സി​നു​ള്ള​ത്. ഹെ​ൽ​മെ​റ്റും ജാ​ക്ക​റ്റ് ധ​രി​ച്ച് മോ​ഷ്ടാ​വ് ബൈ​ക്കി​ലാ​ണ് എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ത്ത്റൂ​മി​ൽ ക​യ​റ്റി അ​ട​ച്ച​ശേ​ഷം ക്യാ​ഷ് കൗ​ണ്ട​ർ അ​ടി​ച്ചു ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്.

45 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 15 ല​ക്ഷം രൂ​പ വ​രു​ന്ന മൂ​ന്ന് ബ​ണ്ടി​ലു​ക​ൾ മാ​ത്ര​മാ​ണ് മോ​ഷ്ടാ​വ് എ​ടു​ത്തു കൊ​ണ്ടു​പോ​യ​ത്.