ഹ​രി​പ്പാ​ട് : ആ​ല​പ്പു​ഴ​യി​ൽ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജാ​മ്യ​ത്തി​റ​ങ്ങി ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്തി​യൂ​ർ എ​രു​വ ചേ​രു​കു​ള​ഞ്ഞി വീ​ട്ടി​ൽ സെ​യ്ഫു​ദീ​ൻ(​സെ​യ്ഫ്-30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ മാ​വേ​ലി​ക്ക​ര ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​ക​ണ്ണൂ​രി​ലെ ഹെ​റി​റ്റേ​ജ് ഹോ​മി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോലീ​സ് സെ​യ്ഫു​ദ്ദീ​നെ പി​ടി​കൂ​ടി​യ​ത്.

2017-ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ട​ല്ലൂ​ർ തെ​ക്ക് ശ​ര​വ​ണ​ഭ​വ​ന​ത്തി​ൽ സു​മേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സെ​യ്ഫു​ദ്ദീ​ൻ. എ​സ്.​ഐ. ബ്രി​ജി​ത്ത് ലാ​ൽ, എഎ​സ്ഐ മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ഇ​സ്‌​ള, സീ​നി​യ​ർ സി​പി​ഒ രാ​ഹു​ൽ ആ​ർ. കു​റു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.