കോട്ടയം നഴ്സിംഗ് കോളജിൽ ക്രിമിനലുകൾ കാണിച്ച തോന്ന്യവാസം എസ്എഫ്ഐയുടെ മുകളിൽ വയ്ക്കരുത്: ആർഷോ
Friday, February 14, 2025 7:24 PM IST
കോട്ടയം: നഴ്സിംഗ് കോളജിൽ ക്രിമിനലുകൾ കാണിച്ച തോന്ന്യവാസം എസ്എഫ്ഐയുടെ മുകളിൽ ചാരി വയ്ക്കരുതെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. കോട്ടയം നഴ്സിംഗ് കോളജിലെ സംഘടനയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് ആർഷോ പറഞ്ഞു.
എസ്എഫ്ഐയ്ക്ക് നഴ്സിംഗ് കോളജിൽ യൂണിറ്റില്ലെന്നും ആർഷോ വ്യക്തമാക്കി. അതിനിടെ കോട്ടയത്തെ നഴ്സിംഗ് കോളജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിംഗ് ദൃശ്യങ്ങളുടെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്.
വീഡിയോ മുഴുവൻ കാണാൻ പോലും കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.