പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് ജീ​വ​നോ​ടെ ക​ത്തി​ച്ചു. മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള സു​ധീ​ർ കു​മാ​ർ എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് സു​ധീ​ർ കു​മാ​റി​നെ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സു​ധീ​ർ കു​മാ​ർ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് സു​ധീ​ർ കു​മാ​റി​നെ വൈ​ദ്യു​ത തൂ​ണി​ൽ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.