പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
Saturday, January 25, 2025 12:30 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ബീച്ചിൽ പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. 20കാരിക്കു നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച രാവിലെ മുംബൈയിലെ ഗോരേഗാവ് റെയിൽവേ സ്റ്റേഷന് സമീപം അസ്വസ്ഥയായ നിലയിൽ കാണപ്പെട്ട പെൺകുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം വസായ് റെയിൽവേ സ്റ്റേഷനു സമീപം റിക്ഷാ ഡ്രൈവറായ പ്രതിയെ കണ്ടുമുട്ടിയതായി യുവതി പോലീസിനോട് പറഞ്ഞു. പ്രതി തന്നെ ബീച്ചിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ബ്ലേഡ് ഉപയോഗിച്ച് വെട്ടിയെന്നും യുവതി ആരോപിച്ചു.
ഗോരേഗാവിലെ വൻറായ് പോലീസ് സ്റ്റേഷനിലാണ് ആദ്യം ഒരു കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ പിടികൂടാൻ ഒന്നിലധികം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
വ്യാഴാഴ്ച പാൽഘർ ജില്ലയിലെ ഖൈർപാഡ വലിവിലെ ചേരിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ പിന്നീട് അർണാല പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.